Home » ന്യൂസ് & വ്യൂസ് » രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയാണ് ചെയ്തത്. വരുമോ ഇല്ലയോ എന്ന സൂചന നല്‍കാന്‍ രാഹുലിനേ കഴിയൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകും. രാഹുല്‍ അല്ലെങ്കില്‍ ആര് മത്സരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയായി വയനാട്ടില്‍ വരുമെന്ന് ജില്ല നേതൃത്വങ്ങള്‍ യു.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങളോട് ദിവസവും ആവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുകൊണ്ട് വോട്ടര്‍മാരോട് എന്തു പറയുമെന്ന സംശയത്തിലാണ് ബുത്തുതല ഘടകങ്ങള്‍.

എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെ ടി. സിദ്ദീഖിന് വോട്ടാവശ്യപ്പെട്ട് പലയിടങ്ങളിലും ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ വയനാട്ടിലേക്ക് മറ്റു സ്ഥാനാര്‍ഥികളുടെ പേരുകള്‍ പറയുന്നത് ശരിയല്ലെന്ന നിലപാടിലാണ് പല നേതാക്കളും.

Leave a Reply