സിവിൽ സർവിസ് പരീക്ഷയിൽ വയനാട്ടുകാരിയായ ആദിവാസി പെൺകുട്ടിക്ക് ചരിത്രനേട്ടം. പൊഴുതന ഇടിയംവയൽ എം.ഇ.എസ് കോളനിയിലെ ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി ആദിവാസി കുറിച്യ വിഭാഗത്തിൽനിന്ന് യോഗ്യത നേടുന്ന ആദ്യ മലയാളി പെൺകുട്ടിയായി.മൂന്നാമത്തെ പരിശ്രമത്തിലാണ് 26കാരിയായ ഇവർ അഭിമാന നേട്ടം കരസ്ഥമാക്കിയത്.അമ്പലക്കൊല്ലി വീട്ടിൽ സുരേഷ്-കമല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ശ്രീധന്യ. തരിയോട് നിർമല ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാവുമന്ദം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി.കോഴിക്കോട് ദേവഗിരി കോളജിൽ സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റികാമ്പസിൽ ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. …
