Home » ന്യൂസ് & വ്യൂസ് » കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് 26ന് ന്യൂനമര്‍ദം രൂപപ്പെടുകയും അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തമിഴ്‌നാട് തീരത്ത് നാശം വിതക്കാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 30 ഓടെ തമിഴ്‌നാട് തീരത്തെത്തുന്ന ശക്തമായ ന്യൂനമര്‍ദം കാരണം കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴ ഉണ്ടായേക്കും. ഏപ്രില്‍ 30, മെയ് 1 തിയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply