Home » ഇൻ ഫോക്കസ് » പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. താമര കൊണ്ടാണ് തുലാഭാരം നടത്തിയത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് രാഷ്ട്രീയ പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് അഭിന്ദന്‍ സഭ എന്നാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന പേര്. നാല് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Leave a Reply