സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടിയിട്ടുണ്ട്. ഇതോടെ സ്വര്‍ണവില പവന് 28,320 രൂപയായി. ഇത് വിപണിയിലെ സർവകാല റെക്കോഡാണ്.
ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. വിവാഹ സീസണ് തുടങ്ങിയതോടെയാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്. ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27,840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നു