സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാളില്‍ പരീക്ഷ നടത്തും. അതേസമയം രോഗബാധിതരുമായി അടുത്തിടപഴകിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് അറിയിച്ചത്.
കൊവിഡ് 19: നിരീക്ഷിണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്കൂളുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ടു ചെയ്ത പത്തനംതിട്ടയില്‍ പ്രത്യേകം ജാഗ്രത പാലിക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു.