സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര് നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ 259 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തില്‍ വൈറാസ് ബാധ ഉയര്‍ന്നതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു.
ബംഗളൂരുവില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46 കാരനുമായി ഇടപഴകിയവരാണ് ഇവര്‍. അതേസമയം, രോഗലക്ഷണങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇന്ന് രണ്ടു മലയാളികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.