സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകള്‍ ഇല്ല. എന്നാല്‍ കൊറോണയ്ക്കെതിരെ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 3313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 293 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 879 എണ്ണത്തിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ്
നിരവധി പേര് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കൃത്യമായ സ്രീനിംഗ് നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റില്‍ ഉള്ളവരും പരിശോധനയ്ക്കെത്തുന്നവരും മാസ്ക് ധരിച്ചാല്‍ മതിയെന്നും പറഞ്ഞു.
തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിള്‍ പരിശോധന തുടങ്ങിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.