ജ്യാതിര്ത്തികള് കടന്ന് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ഡബ്ലിയു.എച്ച്.ഒ അധ്യക്ഷന്‍ ടെഡ്രൈസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന് നഷ്ടമായി. എല്ലാരാജ്യങ്ങളും തന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്.
പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവന്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഇതിനെതിരെ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്‍പ് മഹാമാരിയായി പ്രഖ്യാപിച്ച രോഗങ്ങള്‍.