സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടൻതന്നെ ജോലിയിൽ പ്രവേശിക്കണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. കൊവിഡ് 19 നേരിടാൻ കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.