ദേശീയപാതയില്‍ വാഹനാപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളിായ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തായിരുന്ന ബംഗാള്‍ സ്വാദേശി രാജേഷിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇരുവരും ബൈക്കില്‍ താമസസ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവരുടെബൈക്കിലിടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇവരെ ഇടിച്ചത് കാറാണെന്നാണ് പോലീസിന്റെ നിഗമനം. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രശാന്തിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചു വര്‍ഷത്തോളമായി ഇരുവരും വടകരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്.
