കോഴിക്കോട് വടകരയില്‍ സ്കൂളിലെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്ന് വീണ് മാനേജര്‍ മരിച്ചു. മുയിപ്പോത്ത് എം എല്‍ പി സ്കൂള്‍ മാനേജര്‍ അബ്ദുള്‍ റഹ്മാമാനാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. സ്കൂളില്‍ കുട്ടികള്‍ക്ക് ഒഴിവു സമയം ചെലവഴിക്കാനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ തൂണ് തകര്‍ന്ന് വീഴുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
