2016-17 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേര്‍ന്ന് വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണം, സാമൂഹ്യ സുരക്ഷ, വിദ്യഭ്യാസം, ആരോഗ്യം, ചെറുകിട വ്യവസായം, കൃഷി തുടങ്ങിയ മേഖലകള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്തും തങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നു സ്നേഹസ്പര്‍ശം പദ്ധതിയിലേക്കു രണ്ടുലക്ഷം രൂപയെങ്കിലും വകയിരുത്തണം. എയ്ഡ്സ് രോഗികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും നിര്‍ദേശമുണ്ട്
ചെറുവണ്ണൂർ വ്യവസായ എസേ്റ്ററ്റ് മാതൃകയിൽ കൂടുതൽ എസേ്റ്ററ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്. വികസന ഫണ്ട് (ജനറൽ) 26,89,70,000 രൂപ, വികസന ഫണ്ട് (എസ്.സി.പി) 11,43,58,000 രൂപ, വികസന ഫണ്ട് (എസ്.സി.പി) 11,43,58,000 രൂപ, വികസന ഫണ്ട് (ടി.എസ്.പി) 50,54,000 രൂപ, മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്) എന്നിങ്ങനെ 2016-17 വര്‍ഷത്തേക്ക് ആകെ 84,44,63,000 രൂപയാണ് ജില്ലാ പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങി മറ്റു പ്രതിനിധികളും ഗ്രാമസഭയില്‍ പങ്കെടുത്തു. നിര്ദേശങ്ങുളുടെ അടിസ്ഥാനത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് കരട് പദ്ധതി രേഖകളുണ്ടാക്കുകയാണ് പദ്ധതിയുടെ അടുത്തഘട്ടം.