വസന്തകാലം എത്തിയില്ലെങ്കിലും അതിനു മുമ്പേ കോഴിക്കോട് നഗരത്തില്‍ പഴുത്ത് തുടുത്ത കായ്കനികള്‍ കാണാനും രുചിക്കാനുമുള്ള അവസരം ഒരുങ്ങി. പി.കെ.സി ഫ്രൂട്ട്സ് വേള്‍ഡിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ലീവ്സിന്റെ സഹകരണത്തോടെ ആരംഭിച്ച ഫ്രൂട്ട്സ് ആന്റ് കിച്ചണ്‍ എക്സ്പോയിലെത്തിയാല് വൈവിദ്ധ്യമാര്‍ന്ന പഴങ്ങള്‍ രുചിക്കാനാവും. ഇന്ന് മുതല്‍ 20 വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് ഫ്രൂട്ട്സ് ആന്‍ഡ് കിച്ചണ്‍ എക്സ്പോ നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ന്യൂസിലാന്റ്, ചൈന, ഓസ്ട്രേലി, ഈജിപ്ത്, ഹോളണ്ട്, വിയറ്റ്നാം, മലേഷ്യ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പഴങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും. വിവിധ തരം ജ്യൂസുകള്‍ ഭക്ഷണ സാധനങ്ങള്‍, എന്നിവയും മേളയിലുണ്ടാകും. പാചകം, ജ്യൂസുണ്ടാക്കല്, ഫ്രൂട്ട് സലാഡ് ഉണ്ടാക്കല്‍, വെജിറ്റബിള്‍ കാര്‍വിങ് തുടങ്ങിയ മത്സരങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
