നമുക്കും ചര്‍ച്ച ചെയ്യാം , സ്മാര്‍ട്ട് കോഴിക്കോട് എന്ന പേരില്‍ കാലിക്കറ്റ് ജേര്‍ണല്‍ തുടക്കമിടുന്ന ഈ സംവാദം സമസ്ത മേഖലകളിലുമുള്ള കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സൈബര്‍സിറ്റിയും, ലൈറ്റ് മെട്രോയും മുതല്‍ ആദിവാസി കോളനികളുടെ ശോച്യാവസ്ഥ വരെ. മിഠായിതെരുവിന്റെ വികസനം മുതല്‍ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വികസനം വരെ എന്തും നമുക്ക് ചര്‍ച്ചചെയ്യാം. വിവിധ മേഖലകളിലെ പ്രഗത്ഭര്‍ മുതല്‍ സാധാരണക്കാര്‍ വരെ സംവാദത്തില്‍ പങ്കാളികളാവും. നിങ്ങളുടെ നാട്ടിലെ വികസന പ്രശ്നങ്ങള്‍, നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍, ആശയങ്ങള്‍ അതിനും ഇവിടെ പ്രസക്തിയുണ്ട്. അവ ഞങ്ങള്‍ക്ക് അയച്ചു തരിക. ഞങ്ങളോട് പങ്കുവെക്കുക.
സംവാദത്തിന് ശേഷം ക്രോഡീകരിക്കപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാനും കാലിക്കറ്റ് ജേര്‍ണല്‍ അവസരമൊരുക്കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍, വികസന പ്രശ്നങ്ങള്‍, വികസന ആശയങ്ങള്‍ എന്നിവ ഞങ്ങളെ അറിയിക്കുക. whatsapp/mob- 9895369711
mail: [email protected]