നിര്‍മ്മാണം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും മുമ്പേ ജന്‍ഡര്‍പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കാനൊരുങ്ങി. സ്ത്രീകളുടെ ക്ഷേമത്തിനായി വെള്ളമാടുകുന്നില് നിര്‍മ്മിക്കുന്ന ജന്‍ഡര്‍ പാര്‍ക്ക് ഈ മാസം 27നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി പൂര്‍ത്തിയാകും മുമ്പേ പദ്ധതികളെല്ലാം തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
ലിംഗ സമത്വവും സ്ത്രീകളുടെ ക്ഷേമവും മുന്‍നിര്‍ത്തി രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ ജന്‍ഡര്‍ പാര്‍ക്കാണിത്. കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. മ്യൂസിയം, സൗത്ത് ഏഷ്യന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജന്‍ഡര്‍ സ്റ്റഡീസ്, കള്‍ച്ചറല്‍ സെന്റര്‍ എന്നീ വിഭാഗങ്ങളിലായി മൂന്ന് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി സന്ദര്‍ശിച്ച കെട്ടിടം നവീകരിച്ചാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ലൈബ്രറിയും ഒരുക്കുന്നു. എന്നാല്‍ ഈ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ജന്‍ഡര്‍ പാര്‍ക്കിന്റെ മുന്‍ഭാഗത്തെ പവലിനും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കണ്വെന്ഷന് സെന്ററിന്റെ ഭാഗമായി നിര്‍മ്മിക്കേണ്ട ആംഫി തിയറ്ററിന്റെ അടിത്തറ പോലും ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം പിന്നീട് നടത്താനാണ് തീരുമാനം. പണി മുഴുവന്‍ പൂര്‍ത്തിയാവാതെ വെറുതെ ഉദ്ഘാടനം നടത്തുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണപക്ഷം നടത്തുന്ന ഉദ്ഘാടന മഹാമഹത്തില്‍ ജെന്‍ഡര്‍ പാര്‍ക്കും ഉള്പ്പെടുത്തിയതാണന്നെും പദ്ധതി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.