കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടകര ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജിലും സ്റ്റേജ് മത്സരങ്ങള്‍ 27 മുതല്‍ 29 വരെ തിരുവള്ളൂരിലും നടക്കും.
സ്റ്റേജിതര മത്സരങ്ങള്‍ പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ നിര്‍വ്വഹിക്കും. സ്റ്റേജിന മത്സരങ്ങള്‍ 27ന് വൈകീട്ട് നാലുമണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് എം പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുമ്പായി സാംസ്കാരിക ഘോഷയാത്ര ഉണ്ടാകും. സമാപന സമ്മേളനത്തില്‍ പി എസ് സി മെമ്പര്‍ ടിടി ഇസ്മായില്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 127 മത്സരയിനങ്ങള്‍ക്കായി 93 കോളേജില്‍ നിന്നും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും.
മത്സരാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായി വടകരയില്‍ നിന്നും ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവള്ളൂര്‍ ബസ് സ്റ്റാന്റിനു സമീപവും കമ്മ്യൂണിറ്റിഹാള്‍ പരിസരത്തുമായി രണ്ടു വീതം സ്റ്റേജുകളും എല്‍പി സ്കൂളില്‍ ഒരു സ്റ്റേജുമാണ് സജ്ജീകരിച്ചിട്ടുള്ളത്.