സഹകരണരംഗത്തെ ആദ്യത്തെ ഐ.ടി. സംരഭമായ സൈബര്‍ പാര്‍ക്ക്, ഡിജിറ്റല്‍ കേരള പ്രഖ്യാപനം, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജന്‍ഡര്‍ പാര്‍ക്ക്, കനവ് പദ്ധതി പ്രഖ്യാപനം എന്നീ പരിപാടികളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി ഇന്ന് കോഴിക്കോട്ടെത്തും.
രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി നഗരത്തില്‍ എത്തുന്നത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ വെസ്ററ്ഹില്‍ വിക്രം മൈതാനിയില്‍ ഇറങ്ങുന്ന രാഷ്ട്രപതി അവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം പരിപാടി നടക്കുന്ന നെല്ലിക്കോട്ടേക്ക് എത്തും. വൈകീട്ടോടെ തിരിച്ചുപോവും. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.