വളരെ നേരത്തെ വേനലെത്തിയ വര്‍ഷമാണ് ഇത്. ജനുവരി പകുതിയോടെ തന്നെ വേനല്‍ കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. ഇനി ആവശ്യം വേനലിനെ വെല്ലാനുള്ള മാര്‍ഗങ്ങളാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ആരോഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനല്‍കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
വേനല്‍ കാലത്ത് ശരീരത്തില്‍ നിന്നും ധാരളം ദ്രവ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പുറത്തേക്ക് പോവുമ്പോള്‍ കൈയ്യില്‍ വെള്ളം നിറച്ച കുപ്പി കരുതുകയും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം വേനല്കാലങ്ങളില് ദിവസേന കുടിക്കണം. വേനല്‍ കാലങ്ങളില്‍ അത് അത്യാവശ്യമാണ്. വെള്ളം കുടിക്കാതിരിക്കുകയോ അളവ് താരതമ്യേന കുറയുകയോ ചെയ്താല്‍ അത് നിര്‍ജ്ജലീകരണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
വേനല്കാലങ്ങളില് ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാങ്ങ, സപ്പോട്ട, ലിച്ചി,തണ്ണിമത്തന് തുടങ്ങിയ പഴങ്ങള്‍ വേനല്‍കാലത്ത് സുലഭമായി ലഭിക്കും. പഴങ്ങളിലടങ്ങിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും വേനലിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുന്നു.
പുറത്തിറങ്ങേണ്ടി വരുമ്പോള്‍ കഠിനമായ വെയിലിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക. വേനല്‍കാലത്ത് ഉച്ച സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെയിലത്ത് ജോലി ചെയ്യേണ്ടവര്‍ ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നത് നല്ലതായിരിക്കും. വളരെ രാവിലെ ജോലി തുടങ്ങി ഉച്ച സമയങ്ങളില്‍ വിശ്രമിക്കുകയും വെയില് മങ്ങിയിലാല്‍ ജോലി തുടരുകയും ചെയ്യാന്‍ ശ്രമിക്കുക.
വേനല്‍ കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. വെയിലത്തിറങ്ങുമ്പഴെല്ലാം സണ്‍സക്രീന്‍ ലോഷനും യുവി പ്രൊട്ടക്ഷന്‍ ലോഷനും പുരട്ടാന്‍ ശ്രമിക്കുക. നിശ്ചിത ഇടവേളകളില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. രണ്ട് നേരം കുളിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഗുണം ചെയ്യും.