സാധാരണക്കാരുടെ ആശ്രയമായ ബീച്ച് ആശുപത്രിയെ നവീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ബീച്ച് (ബ്യൂട്ടിഫിക്കേഷന് എന്റിച്ച്മെന്റ് ആന്‍ഡ് ക്ലീന്‍ലിനസ് ഇന്‍ ഹോസ്പിറ്റല്‍സ്) പദ്ധതി. ബീച്ച് ആശുപത്രിയുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. വികസനം പ്രാവര്‍ത്തികമാക്കാത്തത് ജീവനക്കാരുടെ നിസ്സഹകരണം മൂലമാണെന്ന് എം എല്‍ എ പറഞ്ഞു. സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതാണ് ആശുപത്രിയുടെ പ്രധാന പ്രശ്നം.
ഒ പി ടിക്കറ്റ് കേന്ദ്രം, കാന്റീന്, മാലിന്യ സംസ്കരണം, തുടങ്ങി സമഗ്രമായ വികസനമാണ് ബീച്ച് പദ്ധതിയുടെ ലക്ഷ്യം. 12 കോടിയുടെ പദ്ധതി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗന്ദര്യവത്കരണം, പരിപോഷണം, ശുചിത്വം എന്നിവക്ക് പ്രാധാന്യം നല്കി നടപ്പാക്കുന്ന പദ്ധതിയുടെ പേരും ബീച്ച് എന്നാണ്.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഭക്ഷണശാലയും, ആശുപത്രിയുടെ മധ്യഭാഗത്തായി കാന്റീന്, എന്നിവ നിര്‍മ്മിക്കും. ഒ പി ടിക്കറ്റുകള്‍ക്കായി കാത്തു നില്ക്കേണ്ടതിനു പകരം ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ആശുപത്രിയിലെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്കരിക്കാനായും പദ്ധതിയുണ്ട്. അതോടൊപ്പം ബീച്ചാശുപത്രിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പൈതൃക മ്യൂസിയം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ആശുപത്രി വികസന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വ്വഹിച്ചു.