കോഴിക്കോടിന്റെ വികസനത്തിന് മാറ്റുരക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 13.33 കിലോ മീറ്റര്‍ പാത നിര്‍മ്മിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ഡി എം ആര് സിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.
മോണോ റെയിലിനായി തീരുമാനിച്ച പാതയുടെ പരിഷ്കരിച്ച അലൈന്മെന്റ് തയ്യാറാക്കുക, ലൈറ്റ് മെട്രോ കടന്നുപോകുന്ന റോഡിന് വീതി കൂട്ടേണ്ട സ്ഥലങഅങള് കണ്ടെത്തുക, റോഡിലൂടെ കടന്നു പോകുന്ന പൈപ്പുകള്‍, കേബിളുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുക എന്നിവയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഒന്‍പതു മാസമാണ് പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്.