ഹൈദരാബാദ് യൂണിവേഴിസിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയെ കുറിച്ചുള്ള ആദ്യ പുസ്തകം ” രോഹിത് വെമുല നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്” കോഴിക്കോട് വെച്ച് പ്രകാശനം ചെയ്യുന്നു. മുഖ്യധാരാ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ദളിത് ജീവിതങ്ങളെ, അവരുടെ അനുഭവങ്ങളെ, വിവേചനങ്ങളെ, ബ്രാഹ്മണ്യ ശ്രേണി വ്യവസ്ഥാ ക്രമത്തെ, അധികാര ഇടപെടലുകളെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന അപൂര്‍വ്വ സന്ദര്‍ഭത്തിലാണ് വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
ദളിത് വിവേചനങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ നല്‍കേണ്ടി വന്ന വില രോഹിത് വെമുല എന്ന ശാസ്ത്രാന്വേഷിയായ ദളിത് വിദ്യാര്‍ത്ഥിയുടെ ജീവനാണ്. കാള്‍ സാഗനെപ്പോലെ ശാസ്ത്ര എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച രോഹിതിന്റെ ചിന്തകള്‍ പ്രസിദ്ധീകരിച്ചുവരുന്ന ആദ്യ കൃതി എഡിറ്റ് ചെയ്തിരിക്കുന്നത് ഒ.പി രവീന്ദ്രനാണ്. ദളിത് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ അമരക്കാരന് കൂടിയായ ഒ.പി. രവീന്ദ്രന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകന് കൂടിയായിരുന്നു.
ജാതി വിവേചനത്തിന്റെ ഇരയായി ജീവന് കൊണ്ട് പ്രതിഷേധിച്ച രോഹിതിന്റെ പുസ്തക പ്രകാശനം ജാതി വിവേചനത്തിന്റെ ഇരയായ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രകാശനം ചെയ്യുന്നത്. എംജി. യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി ദീപ പി. മോഹനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നാനോ സയന്‍സില്‍ ഗവേഷണത്തിന് ഗൈഡിനെ നല്കാന് വിസമ്മതിച്ചതിനെതിരെ പ്രതിഷേധിച്ചതി് ലാബില്‍ പൂട്ടിയിട്ടാണ് ദീപ പി. മോഹനനെ അധികാരികള്‍ നേരിട്ടത്. ഒടുവില്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ചഒഡിക്കെതിരെ നടപടിയും എടുത്തിരുന്നു.