Home » ന്യൂസ് & വ്യൂസ് » ബേപ്പൂര്‍ നിയോജക മണ്ഡലം; നേട്ടങ്ങളും കോട്ടങ്ങളും

ബേപ്പൂര്‍ നിയോജക മണ്ഡലം; നേട്ടങ്ങളും കോട്ടങ്ങളും

ബേപ്പൂര്‍ നിയോജക മണ്ഡലം

വിദ്യാഭ്യാസ മേഖലക്ക് മുന്‍തൂക്കം നല്‍കിയെന്ന് എംഎല്‍എ എളമരം കരീം അവകാശപ്പെടുന്നു.

വികസന പ്രവര്‍ത്തന‌ങ്ങള്‍ ഒറ്റ നോട്ടത്തില്‍

– ഗവ. ഹൈസ്കൂള്‍ നല്ലളം കെട്ടിട നിര്‍മ്മാണം- 1 കോടി

– ഗവ.ഗണപത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുതിയ കെട്ടിടം-2.25 കോടി

– ചെറുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍-2 കോടി

– ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിട നിര്‍മ്മാണം-28 കോടി (മത്സ്യ ഗ്രാമപദ്ധതി)

– ബേപ്പൂര്‍ ഗവ.ഐ ടി ഐ കെട്ടിട നിര്‍മ്മാണം-2.25 കോടി ഭരണാനുമതി

– ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂ‌ള്‍, ഓഡിറ്റോറിയം നിര്‍മ്മാണം-80 ലക്ഷം

– എല്ലാ യു പി സ്കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, പെഡഗോഗി പാര്‍ക്കുകള്‍

– മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായ റോഡുകളുടെ നവീകരണത്തിന് 259 ലക്ഷം ലഭ്യമാക്കി.

– നല്ലൂര്‍- പെരുമുഖം-രാമനാട്ടുകര റോഡ് മൂന്ന് റീച്ചുകളിലായി ടാറിംഗ് പ്രവര്‍ത്തിക്ക് 75 ലക്ഷം രൂപ ലഭ്യമാക്കി, പ്രവൃത്തി രൂപീകരിച്ചു.

– ഫറോക്ക് പേട്ട-പരുത്തിപ്പാറ- ഫറോക്ക് കോളേജ് റോ‍ഡ് ബിഎം&എസി ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി പദ്ധതിക്ക് 25 കോടി

– തീരദേശ റോ‍ഡുകളുടെ പുനരുദ്ധാരണ പ്രവ‍ൃത്തികള്‍ക്ക് 271.09 ലക്ഷം

ഗ്രാമീണ റോ‍ഡുകളുടെ നവീകരണം

 • ബേപ്പൂര്‍ പോര്‍ട്ടിന്‍റെ നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് ലഭ്യമാക്കി
 • ഫിഷിങ് ഹാര്‍ബര്‍ നവീകരണം
 • മാലിന്യമുക്ത ബേപ്പൂര്‍ മണ്ഡലം പദ്ധതി നടപ്പാക്കി
 • ചെറുവണ്ണൂര്‍ സിഎച്ച്സി കെട്ടിട നിര്‍മ്മാണം-75 ലക്ഷം
 • കടലുണ്ടി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം-2.50 കോടി
 • വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകാന്‍- ബേപ്പൂര്‍ മണ്ഡലം ഡവലപ്പ്മെന്‍റ് മിഷന്‍
 • ജപ്പാന്‍ കുടിവെള്ള പദ്ധതി –പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 2 കോടിയുടെ ഭരണാനുമതി
 • പുല്ലൂന്നിത്തോട് സൈഡ് കെട്ടി സ്ലാബിട്ട് യാത്രാ സൗകര്യമൊരുക്കല്‍ 25 ലക്ഷം
 • മീന്‍പൊയില്‍- നെടുംപറമ്പ ഡ്രൈനേജ് നിര്‍മ്മിച്ച് സ്ലാബിട്ട് യാത്രാ സൗകര്യമൊരുക്കല്‍ 75 ലക്ഷം
 • വൃദ്ധന്മാര്‍ക്ക് ‘പകല്‍ വീട്’ നിര്‍മ്മാണവും അംഗന്‍വാടി കെട്ടിട നിര്‍മ്മാണവും –കടലുണ്ടി – 30 ലക്ഷം
 • ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം നിര്‍മ്മിക്കല്‍-ബേപ്പൂര്‍ -50 ലക്ഷം
 • നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ബേപ്പൂര്‍ മണ്ഡലം ഡവലപ്മെന്‍റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

 

36 വര്‍ഷത്തെ വികസന മുരടിപ്പിലാണ് ബേപ്പൂര്‍ മണ്ഡലം

ആദം മുല്‍സി (പ്രതിപക്ഷം)

 

മുപ്പത്തിയാറ് വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന  ബേപ്പൂര്‍ മണ്ഡലത്തില്‍ വികസനമുരടിപ്പാണ്കാണാന്‍ കഴിയുന്നത്. അടിസ്ഥാന വികസനത്തിന്‍റെ കാര്യത്തില്‍  ബേപ്പൂര്‍ മണ്ഡലം വളരെ പിന്നിലാണ്. കുടിവെള്ളം, റോഡുകളുടെ വികസനം എന്നിവ ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. തീരദേശ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതും ഫറോക്ക്, ചെറുവണ്ണൂര്‍ പോലുള്ള പുഴകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായിട്ടും സ്വന്തമായൊരു കുടിവെള്ള പദ്ധതി പോലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ആസ്തി വികസന ഫണ്ട് എം എല്‍ എ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല. ബേപ്പൂരിനെ വാണിജ്യ വികസന രംഗത്ത് പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖത്ത് ആധുനികവല്‍ക്കരണവും നവീകരണവും നടന്നിട്ടില്ല. ചാലിയം ഫിഷിങ് ഹാര്‍ബര്‍ പ്രദേശത്ത് ചെളിനിറഞ്ഞു കിടക്കുന്ന അവസ്ഥക്ക് ഇന്നുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ബേപ്പൂരിനെ ടൂറിസം രംഗത്തേക്കെത്തിക്കുന്നതില്‍ കടുത്ത അലംബാവം കാണിച്ചു. കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വിന്‍റെ കാര്യത്തിലും മോശം ഇടപെടലാണ് നടത്തിയത്. കുടിവെള്ളത്തിനായി അനുവദിച്ച ഫണ്ട് പിന്‍വലിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല വിധി എഴുതും. ബേപ്പൂര്‍ തുറമുഖ വികസനത്തിനു വേണ്ടിയും എം എല്‍ എയുടെ  ഇടപെടല്‍ ഉണ്ടായില്ല.

Leave a Reply