ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സയലന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സദ്ഭാവന പുരസ്കാരം പ്രവാസിയും കെ പി എസ് ഗ്രൂപ്പ് ചെയര്‍മാനുമായ കെ പി സുലൈമാന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മേഖയലില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്
സ്വന്തം മകന്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട 13 യുവതികളുടെ വിവാഹം സൗജന്യമായി നടത്തിയത്, സ്വന്തമായി വീടു വെക്കാന്‍ ഭൂമി ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം ചെലവില്‍ വീടു വെച്ചു നല്‍കിയത്, വിദേശത്തും നാട്ടിലുമായി നിര്‍ധനരായ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്കല് എന്നിങ്ങനെ സുലൈമാന്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നൂറു കണക്കിന് പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി.
കെ പി എസ് ഗ്രൂപ്പിന്റെ ലാഭത്തിന്റെ 30 ശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെച്ചതും വിഭാഗീയത വര്‍ധിച്ചു വരുന്ന സമൂഹത്തില്‍ ഒരുമയുടെ സന്ദേശം നല്കി കൊണ്ടോട്ടി മുതുവല്ലൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ചെമ്പുമേയാന് ഒരു ലക്ഷത്തില്‍പരം രൂപ സംഭാവന നല്കിയ കാര്യവും അവാര്‍ഡിനായി പരിഗണിച്ചു.
മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശിയായ സുലൈമാന്‍ കെ പി എസ് ഗ്രൂപ്പിന് കീഴില്‍ അഹ്ബാദ് ഇന്റര്‍നാഷ്ണല്‍ സ്കൂള്അല്-മൊഹിബ ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ എന്നിങ്ങനെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റും ഗള്‍ഫിലും നാട്ടിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വെബ്പോര്‍ട്ടല്‍, കേരള എഡിറ്റര്‍, മലയാളം പോര്‍ട്ടല്‍ കാലിക്കറ്റ് ജേര്‍ണല്‍ എന്നിവയുടെ ചെയര്‍മാനുമാണ്.
നിശബ്ദമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന ലക്ഷ്യത്തോടെ സയലന്‍സ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമുണ്ടാകാന്‍ വേണ്ടിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്ന് സയലന്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അനില്‍ കുമാര്‍ തിരുവോത്ത്, ഷൈറ പി മാധവം, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.