കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ തലസ്ഥാനമായ കോഴിക്കോട് ഇനി കുട്ടി ഫുട്ബോളിനു വിസില്‍ മുഴങ്ങുന്നു. കുട്ടികളില്‍ ഫുട്ബോള്‍ താത്പര്യം വളര്‍ത്തുന്നതിനായി നൈനാം വളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷനാണ് എന്‍ഫ കുട്ടി ഫുട്ബോള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 2,3 തീയതികളില്‍ നൈനാം വളപ്പ് കോതി മിനിസ്റ്റേഡിയത്തില്‍ അണ്ടര്‍ 15 കിഡ്സ് ഫുട്ബോള്‍, സിക്സസ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളാണ് നടക്കുക. 2001ലോ ശേഷമോ ജനിച്ചവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ടൂര്‍ണമെന്റിന്റെ ടീം രജിസ്ട്രേഷന് ആരംഭിച്ചു. താത്പര്യമുള്ളവര്‍ക്ക് 9846515084,9037297879 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം.
