എസ്ഡിപിഐയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 34 മണ്ഡലങ്ങളിലെക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 100 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍ , എ കെ സലാഹുദ്ദീന് എന്നിവര്‍ യഥാക്രമം അറ്റിങ്ങല്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കും .വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കുന്നത്തൂരിലും നാസറുദ്ദീന്‍ എളമരം കൊണ്ടോട്ടിയിലും നിന്നും ജനവിധി തേടും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന എസ്ഡിപിഐ ആദ്യ ഘട്ടത്തില്‍ 34 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത സ്ഥലങ്ങളിലെ മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ആരെന്ന് വ്യക്തമായ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അശ്റഫ് പറഞ്ഞു