കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികളുടെ അവസ്ഥാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സൈക്കാട്രി സോഷ്യല്‍ വര്‍ക്കറെ സഹായിക്കുന്നതിനായി എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദധാരികളെ ആവശ്യമുണ്ടെന്നറിയിച്ചാണ് കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസത്തേക്കായാണ് സോഷ്യല്‍ വര്‍ക്കര്‍മാരെ തേടുന്നത്.
കളക്ടറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക ളുടെ ഒരു അവസ്ഥാ റിപ്പോർട്ട് തയ്യാറാക്കുന്നതിനു സൈക്ക്യാട്രി സോഷ്യൽ വർക്കറെ സഹായിക്കുന്നതിനു ഈ മേഖലയിൽ ആത്മവിശ്വാസമുള്ള ഏതാനും സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദധാരികളെ ആവശ്യമുണ്ട്. ഏകദേശം ഒരു മാസത്തേക്ക് മതിയാവും. മറ്റു കാര്യങ്ങൾ പതിവു പോലെ തന്നെ:) കാശൊന്നും ഇല്ല. പഠിച്ച പണി ഒരു നല്ലകാര്യത്തിനു ഉപകരിച്ചു എന്ന ആത്മസംതൃപ്തി . കൂടെ വേണമെങ്കിൽ ഒരു സർട്ടിഫികറ്റും. താൽപര്യമുള്ളവർ 9656170132 എന്ന നമ്പറിൽ വിളിക്കുക
#CompassionateKOzhikode