കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം കേരളത്തിന്റെ ഐടി ഹബ്ബായി മാറിയ കോഴിക്കോടിന് ഐടി മേഖലയില്‍ വീണ്ടും നേട്ടം. യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിടും മുമ്പെ ലോകത്തെ തന്നെ ഏറ്റവും വലിയ ഐടി മേളയില്‍ പകോഴിക്കോടു നിന്നും ഏഴ് ഐടി കമ്പനികള്‍ പങ്കെടുത്തത്.
ജര്‍മനിയിലെ ഹാനോവറില്‍ 14ന് ആരംഭിച്ച സിബറ്റില് പങ്കെടുക്കാനാണ് കേരളത്തിലെ ആദ്യ സ്വകാര്യ ഐടി ഹബ്ബായ കാഫിറ്റില്‍ നിന്നുള്ള ഏഴ് കമ്പനികള്‍ക്ക് അവസരം ലഭിച്ചത്. ഇവരടക്കം കേരളത്തില്‍നിന്ന് മൊത്തം 13 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് സിഇഒ ആര്. അജിത് കുമാര്‍ ആണ് സംഘത്തെ നയിക്കുന്നത്. കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് സംഘം മേളയില്‍ പങ്കെടുക്കുന്നത്. ജര്‍മനി ആസ്ഥാനമായുള്ള ഡോയ്ഷെ മെസ് എജി സംഘടിപ്പിക്കുന്ന സിബിറ്റ് 2016 എക്സ്പോ ഇന്ന് സമാപിക്കും.