വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷം വന്നാലും ഇടതുപക്ഷം വന്നാലും അടിസ്ഥാനപരമായി യാതൊരു മാറ്റവും ഉണ്ടാകില്ല. ഇടതുപക്ഷം അധികാരത്തിലെത്തില്‍ വന്നാല്‍ അഴിമതി ഇല്ലാതാവുമെന്ന് പറഞ്ഞുവെക്കുമ്പോള്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രം നിലകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ഭരണമായിരിക്കും ഇവിടെ നടക്കുക. വലതുപക്ഷമാണെങ്കില്‍ ഭരണാവസാന സമയത്തു പോലും അഴിമതിയില്‍ കുളിച്ചും, മറ്റൊന്ന് സ്വാര്‍ത്ഥ താല്പര്യമല്ലാതെ മറ്റൊന്നും അവര്‍ക്കില്ല. ഇടതുപക്ഷമാണെങ്കില്‍ അക്രമ രാഷ്ട്രീയം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനി മൂന്നാമതൊരു ബദല്‍ എങ്കില്‍ അത് നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തതും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. അവര്‍ രാജ്യത്ത് ഫാസിസം നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ മലയാളികള്‍ ആരെ തെരഞ്ഞെടുക്കണമെന്ന് അറിയില്ല. ഒരു ചോയ്സുമില്ലാത്ത ഘട്ടത്തിലാണ് മലയാളികള്‍ എത്തി നില്‍ക്കുന്നത്. അരാഷ്ട്രായമായി ചുരുങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ആര്‍ക്കു വേണ്ടി നിലനില്ക്കണമെന്ന് അറിയില്ല. വ്യക്തികളെ നോക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി വിലയിരുത്തി തെരഞ്ഞെടുക്കേണ്ടിവരും. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരില്‍ അധികവും അവരുടെ വ്യക്തിപ്രാഭാവം കൊണ്ട് ജയിക്കുന്നവരായിരിക്കും.
