നവമാധ്യമങ്ങളിലൂടെ നേരമ്പോക്കുകള്‍ മാത്രമല്ലെന്നും സൈബര്‍ ലോകത്തെ കൂട്ടായ്മകള്‍ക്ക് അതിര് വരമ്പില്ലാതെ ചെയ്ത് തീര്‍ക്കാനും ചിലതുണ്ടെന്ന് കാണിച്ചു തരികയായിരുന്നു എക്കോ കൊയിലാണ്ടി വളപ്പ് എന്ന വാട്സ്ആപ് കൂട്ടായ്മ. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായിരുന്ന വാട്സ്ആപ് ഗ്രൂപ്പ് സൗഹൃദതത്തിനും നേരമ്പോക്കിനുമപ്പുറം സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പടുത്തുയര്‍ത്തിയ എക്കോ ജിസിസിയ്ക്ക് ഒരു വയസ്സു തികയുന്നു.
താഴെ അങ്ങാടിയിലെ എക്കോ കൊയിലാണ്ടി വളപ്പിന്റെ നേതൃത്വത്തിലാണ് ഗള്‍ഫ് കൂട്ടായ്മയായ എക്കോ ജിസിസി വാട്സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഖത്തര്‍, ഒമാന്‍, ദുബായ്, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എക്കോ കൊയിലാണ്ടി വളപ്പിന്റെ മെമ്പര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു എക്കോ ജിസിസി വാട്സ്അപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. നാട്ടിലെ ക്ലബ്ബിന്റെ അതേ പ്രവര്‍ത്തനം ഗള്‍ഫ് നാടുകളിലും നടത്തി എന്നത് എക്കോ ജിസിസിയുടെ പ്രധാന പ്രത്യേകതയാണ്.
വിവിധ തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ സഹായങ്ങള്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനായി യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമാണ് രീതി. ഒരു വര്‍ഷം തികഞ്ഞത് വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് ഗ്രൂപ്പ് മെമ്പര്‍മാരുടെ തീരുമാനം. ഓണ്‍ലൈനായി മൂന്ന് ദിവസമായിട്ടാണ് പരിപാടികള്‍ നടക്കുന്നത്. ഓണ്‍ലൈനില്‍ കൂടി ഖിറാഅത്ത്, പ്രസംഗം, പാട്ടുമത്സരം, വിവിധ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയും തയ്യാറാക്കുന്നുണ്ട്.
പ്രവര്‍ത്തന ശൈലി കൊണ്ട് താഴെ അങ്ങാടിയില്‍ മറ്റു ക്ലബ്ബുകള്‍ക്ക് മാതൃകയായ എക്കോ കൊയിലാണ്ടി വളപ്പിന്റെ ജിസിസി ഗ്രൂപ്പും പ്രവര്‍ത്തനംകൊണ്ട് ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നന്മയ്ക്കും യുവാക്കളെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിക്കാനും ക്ലബ്ബിന്റെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചിട്ടുണ്ട്. സ്പോര്‍ട്സ് ക്ലബ്ബെന്ന രീതിയില്‍ ഇരുപത് വര്‍ഷം മുമ്പാണ് ക്ലബ്ബ് രൂപീകരിച്ചത്.