വെസ്റ്റ്ഹില്‍ ചുങ്കത്ത് ബൈക്ക് യാത്രക്കാരന് ബസ്സിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ഒരാളെകൂടി അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ ഡ്രൈവറായ അത്തോളി കൊങ്ങന്നൂര് ഭഗവതിപറമ്പില്‍ ഷിബിന്നാഥിനെയാണ് അറസ്റ്റ് ചെയ്തത്.
അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ ആളെ ഇറക്കുന്നത് ചോദ്യം ചെയ്ത അലോഷ്യസ് അതേ ബസ് ഇടിച്ചു മരിച്ചതായിരുന്നു സംഭവം. എന്നാല്‍ ബസിനെ മറികടന്നെത്തിയ ബൈക്ക് പിക്കപ്പ് വാനില്‍ തട്ടിയാണ് ബസ്സിനു മുന്നിലേക്ക് വീണതെന്നാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പിക്കപ്പ് വാനില്‍ ബൈക്ക് തട്ടിയ ശേഷം വാനിന്റെ ചക്രം പഞ്ചറാവുകയും വാന്‍ അല്പം മുന്നോട്ട് മുന്നോട്ട് മാറ്റി നിര്‍ത്തിയപ്പോള്‍ വലിയ അപകടം സംഭവിച്ചെന്നും ഡ്രൈവര്‍ ഷിബിന്നാഥ് പറഞ്ഞു. ഭയം കൊണ്ടാണ് പുറത്ത് വന്ന് പറയാതിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. വാനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ഡ്രൈവറെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസിനു മനസ്സിലായത്.
അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ സന്ദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഇതില്‍ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാകമ്മറ്റി പ്രതിഷേധിക്കുകയും അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കേസെടുത്ത് സന്ദീപിനെതിരെയുളള കേസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.