ദേശീയപാത ബൈപാസില്‍ വെങ്ങളത്ത് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഡ്രൈവര്‍ കാസര്‍കോട് നാട്ടക്കല് പരപ്പയില്‍ സുരേഷ് ബാബു അടക്കം നാലു പേർക്ക് പരിക്കേറ്റു.
കാസര്‍കോട്ട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ബൈപാസില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോകുകയായിരുന്നു സംഘം.