രക്തം വേണോ എങ്കില്‍ ഇനി വിളിക്കാം പോലീസിനെ. കൃത്യസമയത്ത് രക്തം കിട്ടാനാവാതെ ദുരിതമനുഭവിക്കുന്ന ഒട്ടറെ പേരുണ്ട്. അവര്‍ക്ക് രക്ഷക്കായി ഇനി നഗരത്തിലെ പോലീസുകാരും രംഗത്തിറങ്ങുകയാണ്. 24 മണിക്കൂറും രക്തദാനത്തിനായി പ്രവര്‍ത്തിക്കുകയാണ് നഗരത്തിലെ രണ്ട് എയ്ഡ് പേസ്റ്റുകള്‍. മൊഫ്യൂസല്‍ ബസ്റ്റാന്റിലും പാളയം ബസ് സ്റ്റാന്‍ഡിലുമാണ് പോലീസ് എയ്ഡ് പോസ്ററുകളുള്ളത്. ഏതാനും ആഴ്ചകളായി രക്തം ആവശ്യമുള്ള രോഗികളെയും വൃക്ക രോഗത്തിന് ഡയാലിസിസിന് വിധേയമാകുന്നവരെയും സഹായിക്കുകയാണ് പോലീസ്.
രക്തം ആവശ്യമുള്ളവര്‍ക്ക് പാളയം കസബ സി ഐയുടെ
94 97 98 71 78 എന്ന നമ്പറിലോ, കസബ എസ് ഐയുടെ
94 97 98 07 10 എന്ന നമ്പറിലോ ബന്ധപ്പെടാം. രക്തം ആവശ്യപ്പെട്ട് വിളിച്ചാല്‍ എയ്ഡ്പോസ്റ്റുകളിലെ രജിസ്ററര്‍ ചെയ്തവരെയോ, പ്രദേശത്തെ ക്ലബ്ബുകളെയോ കോളേജുകളെയോ ബന്ധപ്പെട്ട് സന്നദ്ധരാകുന്നവരെ പോലീസ് വാഹനത്തില്‍ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്യും.
രണ്ട് എയ്ഡ് പോസ്ററുകളിലും രക്തദാതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രക്തം നല്കാന് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവിടെ രജിസ്ററര്‍ ചെയ്യാം. ഡയാലിസിസിന് കോഴിക്കോട് നഗരത്തിലെ ആശുപത്രികളിലേക്ക് ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് യാത്രാക്കൂലിയിനത്തില്‍ 500 രൂപ വീതം നല്‍കാനും പദ്ധതിയുണ്ട്.