സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കമാണ്. എണ്ണിയാലൊടുങ്ങാത്തത്ര കമ്പനികളാണ് ദിനംപ്രതി മൊബൈല്‍ഫോണ്‍ രംഗത്ത് മുളച്ച് പൊന്തുന്നത്. ടെലിഫോണിന്റെ കാലത്തു നിന്നും മൊബൈല്‍ഫോണിന്റെ കാലത്തേക്ക് നമ്മള് നടന്നതും വളരെ പെട്ടന്ന് തന്നെ. ഫോണ്‍ ഏത് കമ്പനിയുടെതായാലും ഏത് മോഡലായാലും ഫോണ്‍ റിംഗ് ചെയ്താല്‍ നമ്മള് പറയുന്ന വാക്ക് ഹലോ എന്നായിരിക്കും. പ്രത്യേകിച്ചൊരു അര്‍ത്ഥവും ഇല്ലാത്ത ഈ വാക്ക് എങ്ങനെ സ്നേഹപൂര്‍വ്വമുള്ള ഒരു അഭിസംബോധന പദമായി. ചിന്തിച്ചിട്ടുണ്ടോ, അടുത്ത ഫോണ്‍കോളിന് മുമ്പ് ഇത് വായിച്ചോളൂ.
ടെലിഫോണ്‍ എന്ന ലോകത്തെ തന്നെ മാറ്റിമറിച്ച ഉപകരണം കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിന്റെ പ്രണയിനിയായിരുന്നു ഹലോ. മാര്‍ഗരറ്റ് ഹലോ എന്നായിരുന്നു പൂര്‍ണ്ണനാമം. കണ്ടുപിടിത്തത്തിന്റെ പല ഘട്ടത്തിലും അതീവ മാനസികമായ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വന്നു ബെല്ലിന്. പക്ഷെ അപ്പോഴെല്ലാം ധൈര്യം പകര്‍ന്ന് ഒപ്പം നിന്നത് ഹലോ ആയിരുന്നു.
പരീക്ഷണത്തിന്റെ അവസാന ഘട്ടം. എത്രയായിട്ടും എല്ലാം ശരിയായിട്ടും, പറയുന്നത് മാത്രം അങ്ങേ തലക്കല്‍ കേള്‍ക്കുന്നില്ല. ബെല്‍ വീണ്ടും വയറുകളും കമ്പികളും ഉപകരണങ്ങളും ശരിയാക്കാന്‍ തുടങ്ങി. കണ്ടുപിടിത്തം സഫലമായി എന്ന് മനസ്സിലാക്കിയ ഉടനെ ബെല്‍ ഹലോയെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.
‘ഇതിലൂടെ ഞാന്‍ ആദ്യമായി പറയുന്ന വാക്ക്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, അത് ആദ്യമായി കേള്‍ക്കുന്നത് നീയായിരിക്കണം’.
ഒരു ഫോണില്‍ ബെല്ലും, മറ്റേ അറ്റത്ത് ഹലോയും, ബെല്‍ ആ വാക്ക് പറഞ്ഞു,
‘ഹലോ’ …. ‘ഹലോ നീയാണ് എന്റെ ശക്തി … വളരെയധികം നന്ദി എന്റെ ജീവിതത്തിലേക്ക് വന്നതിന്’
ഇന്നും ആദ്യ ടെലിഫോണ്‍ കണ്ടുപിടിച്ച ആളെ ആരും പരാമര്‍ശിക്കുന്നില്ല എങ്കിലും അയാളുടെ പ്രണയിനിയെ എല്ലാവരും അറിയാതെ ഓര്‍ക്കുന്നു. ഒരു വാക്കിലൂടെ, ഹലോയിലൂടെ.