Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » ജി-ടെക് കപ്യൂട്ടര്‍ എജ്യുക്കേഷന്‍ വിസ്മയ വിജയത്തിന്റെ 15 വര്‍ഷങ്ങള്‍

ജി-ടെക് കപ്യൂട്ടര്‍ എജ്യുക്കേഷന്‍ വിസ്മയ വിജയത്തിന്റെ 15 വര്‍ഷങ്ങള്‍

കേരളത്തിന്റെ ഐടി വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ദേശീയ-അന്തര്‍ ദേശീയ തലത്തിലേക്ക് വളര്‍ന്നുവന്ന ഒരു ബ്രാന്റ് ഏതെന്ന ചോദ്യത്തിന് തെല്ലും സംശയമില്ലാതെ ഏത് മലയാളിയും പറയുന്ന മറുപടിയാണ് ജിടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍. കേരളത്തിന്റെ നഗര ഗ്രാമ പ്രദേശങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും ഐടി വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന ഒരു ജനകീയ ബ്രാന്റ്, ഒപ്പം ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന പ്രൊഫഷണല്‍ മികവ്, വിശേഷണങ്ങള്‍ ഏറെയാണ് ജിടെകിന്. എന്തായാലും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വലുതും ചെറുതുമായ ഒരുപാട് ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നു പോയിട്ടും അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഐടി ബ്രാന്റ് ആക്കി ജിടെക് കമ്പ്യൂട്ടറിനെ മാറ്റിയത്. ജിടെകിന്റെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ മഹറൂഫ് മണലോടിയുടെ ദീര്‍ഘവീക്ഷണവും, ആത്മവിശ്വാസവും, ഇച്ഛാശക്തിയും ചേര്‍ന്ന നേതൃപാടവവും കൊണ്ടാണ്.

G-TEC COMPUTER EDUCATION LOGO (1)

 

മെഹ്റൂഫ് മണലോടി

മെഹ്റൂഫ് മണലോടി

ചെന്നൈയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കമ്പ്യൂട്ടറില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ച് നാട്ടില്‍ തിരിച്ചെത്തിയ മെഹ്‌റൂഫ് മണലോടിയ്ക്ക് ഏറ്റെടുക്കാനുണ്ടായിരുന്നത് കോഴിക്കോട് സ്ഥാപിതമായ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനമായിരുന്നു. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് തന്റെ കഴിവും പ്രവര്‍ത്തന ശൈലിയും തെളിയിച്ചു. ആധുനിക ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം വിവര സാങ്കേതിക വിദ്യയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിന്റെ സ്വപ്‌ന നഗരിയായ കോഴിക്കോടിന്റെ മണ്ണില്‍ 2000ത്തില്‍ ജിടെക് ഗ്രൂപ്പ് ഓഫ് ടെക്‌നോളജിസ്റ്റ് തുടക്കം കുറിച്ചു. ഇന്ന് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും, സിങ്കപ്പൂര്‍, മെക്‌സിക്കോ, മലേഷ്യ, ശ്രീലങ്ക, അബുദാബി, ദുബായ്, മസ്‌ക്കറ്റ്, ഷാര്‍ജ, ഖത്തര്‍, ഇറാന്‍, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ജിടെക് പ്രവര്‍ത്തിച്ചുവരുന്നു. ചിട്ടയായ പഠനരീതിയും വിദഗ്ദരായ അദ്ധ്യാപകരുടെ സേവനും അന്താരാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കേഷനുമാണ് സ്‌കൂള്‍/ കോളജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവരുടെ ഐടി പഠനത്തിനുവേണ്ടി ജിടെക് തിരഞ്ഞെടുക്കുവാനുള്ള കാരണം.
IAB(international association of book keepers UK), MOS (Microsoft office specialist), adobe, correl, BCs, AUTODESK തുടങ്ങിയ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് പബ്ലിക്ക്/പ്രൈവറ്റ് മേഖലകളില്‍ ജോലി ഉറപ്പുവരുത്തുന്നതിന് നിര്‍ണായ ഘടകമാകുന്നു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം ജി ടെകിന്റെ പ്ലേസ്‌മെന്റ് സെല്ലായ ഗോബ്‌സ് ബാങ്ക് ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താനും കഴിയുന്നു എന്നത് ജിടെകിന്റെ മാത്രം പ്രത്യേകതയാണ്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാകായിക രംഗത്തുള്ള കഴിവുകളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനായി ജി സൂം പോലെയുള്ള വിവിധ പാഠ്യേതര പരിപാടികളും ഇന്ന് ജിടെകില്‍ നടന്നുവരുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പോരായ്മകള്‍ പൂര്‍ണ്ണമായും പരിഹരിച്ച് വിദ്യാര്‍ത്ഥികളെ വിദഗ്ദ പരിശീലനത്തിലൂടെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റി, എത്തിപ്പെടുന്ന തൊഴില്‍ മേഖലകളിലെ വെല്ലുവിളികളെ അനായാസം നേരിട്ട് വൈദഗ്ധ്യം പ്രകടിപ്പിച്ച് ഉയത്തിലെത്തുവാന്‍ അവരെ പരിപൂര്‍ണ്ണ സജ്ജരാക്കുക എന്ന പ്രവര്‍ത്തനലക്ഷ്യം വിജയകമായി നടപ്പിലാക്കികൊണ്ടിരിക്കുകയാണ് ജിടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍. 15 വര്‍ഷം കൊണ്ട് കേരളത്തെ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളുടെ ലോകത്തേക്ക് പിച്ചവയ്പ്പിക്കുകയല്ല, മറിച്ച് ലോകത്തെ ഏത് വമ്പന്‍ ശക്തികളോടും മത്സയോട്ടം നടത്താനുള്ള ഊര്‍ജ്ജം പകരുകയാണ് ജിടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ ചെയ്തത്.

Leave a Reply