കണ്‍പോളയും കഴിഞ്ഞ് പച്ചകുത്തലിപ്പോള് കണ്ണിനുള്ളിലെത്തിയിരിക്കുകയാണ്.
ഐബോള്‍ ടാറ്റൂസ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇതിന്റെ കൂടുതല്‍ ഫോട്ടോസും വിവരങ്ങളുമുണ്ട്. പേജിന് ഇപ്പോള്‍തന്നെ ലൈക്ക് പതിനാറായിരം കവിഞ്ഞിട്ടുണ്ട്.
ടാറ്റൂ ആര്‍ട്ടിസ്റ്റായ ലൂണ കോബ്രയാണ് ഇത്തരത്തിലൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണിന്റെ കൃഷ്ണമണിക്കു ചുറ്റും വിവിധ നിറത്തിലുള്ള നിറം പിടിപ്പിക്കുന്നതാണ് ടാറ്റൂ. കണ്ണിന്റെ ഉള്ളില്കൊടുക്കുന്ന നിറത്തിനനുസരിച്ച് കണ്പോളയെ യോജിപ്പിക്കുന്ന ചര്‍മ്മപാളിയില്‍ നിറം കുത്തിവക്കും. കണ്ണിന് നിറമേകുന്ന ഈ ടാറ്റൂ ട്രെന്‍ഡ് ഫെയ്സ്ബുക്കില്‍ വന്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ടാറ്റൂ പരീക്ഷണത്തിലൂടെയാണ് ജമൈക്കന്‍ ഡാന്‍സ് ഹാള്‍ ആര്‍ട്ടിസ്റ്റ് മെയ്സിന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതെന്നും ട്രെന്‍ഡിന് പിന്നാലെ പോകുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും!