അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാന്‍ ഇന്ത്യയിലിനി ഒരു നമ്പര്‍ മാത്രം. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയവയില്‍ നിന്ന് സഹായം ലഭിക്കുന്നതിന് 112ല്‍ വിളിച്ചാല്‍ മതി.
112 സംവിധാനം സംബന്ധിച്ച ശുപാര്‍ശയ്ക്ക് ടെലികോം മന്ത്രാലയം അംഗീകാരം നല്കി. നിലവില്‍ ഇന്ത്യയില്‍ അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് വ്യത്യസ്ത നമ്പറുകളാണ് നല്‍കിയിട്ടുള്ളത്. പോലീസ്(100), അഗ്നിശമനസേന(101), ആംബുലന്‍സ്(102), ദുരന്ത നിവാരണ സേന(108) എന്നിവയാണ് അവ. പുതിയ സംവിധാനം വിജയകരമായാല്‍ നിലവിലുള്ള അടിയന്തര നമ്പറുകളുടെ സേവനം ഒരു വര്‍ഷത്തിനകം നിര്‍ത്തിയേക്കും.
112 ലേക്ക് വിളിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എസ്എംഎസ് മുഖേനയും സഹായം തേടാം. വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യുന്ന വ്യക്തിയില്‍ നിന്ന് ലൊക്കേഷന്‍ മനസിലാക്കി ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വിവരം കൈമാറി സഹായം ലഭ്യമാക്കും. കോള്‍ സെന്റര്‍ പോലെയുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന പ്രതിനിധികളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.