ഈ പാട്ടുകള്‍ കേട്ടാല്‍ ഒന്നു സംശയിക്കും കേട്ട ശബ്ദം ആരുടെതാണെന്ന് ആലോചിച്ച്. ഒട്ടും സംശയിക്കേണ്ട കോഴിക്കോട്ടുകാരന് തന്നെ, നിസാം കാലിക്കറ്റ്. 15 വര്‍ഷമായി വിവിധ സ്റ്റേജുകളിലായി മിമിക്രി അവതരിപ്പിച്ച് കാണികളെ ആവേശിപ്പിച്ച നിസാമിന് ഇതു വരെ ചാനലിലോ, വലിയ പ്രോഗ്രാമുകളിലൊന്നും അവസം ലഭിച്ചിട്ടില്ലാത്ത കലാകാരനാണ്. എങ്കിലും ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും ആരുമൊന്ന് അതിശയിച്ചു പോകും. 16 മിനുട്ടില്‍ 21 ഗായകരെ അനുകരിക്കുകയാണ് ഈ കലാകാരന്. കോഴിക്കോട്ടുകാരനായ നിസാമിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
