നാടുമുഴുവന്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ടരീയപ്രവര്ത്തനത്തിന് കൂട്ടുവിലങ്ങുമായി കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ഷന് പ്രചാരണത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടി എന്ന പോസ്റ്റര്‍ ”കലക്ട്രേറ്റില്‍ ഇത്തരത്തില്‍ രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പ്രചരണപ്രവര്‍ത്തനം നടത്തിയ താല്‍ക്കാലിക ജീവനക്കാരെ ഇലക്ഷന് ജോലികളില്‍ നിന്നും ഒഴിവാക്കി. കൂടുതല്‍ നടപടികള്‍ ഒഴിവാക്കാന്‍ നിഷ്പക്ഷമായും കാര്യക്ഷമായും കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു. നന്ദി നമസ്കാരം” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
