കൊടും വേനലില്‍ അല്പം ആശ്വസം തേടി പ്രകൃതി രമണീയമായ സ്ഥലങ്ങളും വെള്ളച്ചാട്ടങ്ങളും തേടി യാത്ര ചെയ്യാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നഗരങ്ങളെ മാത്രമല്ല, ഗ്രാമങ്ങളെയും ജലാശയങ്ങളെയും വരെ വേനല്‍ പിടിമുറുക്കി കഴിഞ്ഞു. തുഷാരിഗിരിയടക്കം ജില്ലയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളെല്ലാം ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേരുന്ന തുഷാരഗിരി ഏതാണ്ട് ഒഴുക്ക് നിലച്ച് വെള്ളക്കെട്ട് വരണ്ട് തുടങ്ങിയിരിക്കുന്നു.
സമീപത്തെ ചാലിപ്പുഴയിലെ നീരൊഴുക്കും നിലച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ വരള്‍ച്ച വെള്ളച്ചാട്ടത്തെ ബാധിച്ച് തുടങ്ങിയിരുന്നു.
വെള്ളം കുറഞ്ഞെങ്കിലും ഇപ്പോഴും ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ വെള്ളച്ചാട്ടം വറ്റി തുടങ്ങിയതോടെ സഞ്ചാരികള്‍ വെളളച്ചാട്ടങ്ങള്‍ കാണാനാവാതെ നിരാശയിലാണ് മടങ്ങുന്നത്.