ഡ്രൈവിങ്ങ് ആസ്വാദകര്‍ക്ക് മറക്കാത്ത അനുഭവങ്ങള്‍ സമ്മനിക്കാന്‍ മലബാറിന്റെ ഹൃദയ ഭാഗത്ത് ഇങ്ങ് കോഴിക്കോടും ഇതാ ഒരു ഡ്രൈവിങ്ങ് ബീച്ച്. സംസ്ഥാനത്തെ രണ്ടാമത്തെതും ജില്ലയിലെ ആദ്യത്തെതുമായ തിക്കോടി ബീച്ച് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും.
മുഴുപ്പിലങ്ങാട് കഴിഞ്ഞാല്‍ പ്രകൃതി കനിഞ്ഞരുളിയ ജില്ലയിലെ ഏക ഡ്രൈവിങ്ങ് ബീച്ചാണ് തിക്കോടി ബീച്ച്. ഇതോടെ ഡ്രൈവിങ്ങ് ആസ്വാദകര്‍ക്ക് സമ്മാനിക്കാന്ും, സംസ്ഥാനത്തെ ബീച്ച് ടൂറിസത്തിന് പൊന്‍ തൂവലാകാനും തിക്കോടിയില്‍ െ്രെഡവിങ്ങ് ബീച്ച് ഒരുങ്ങി.
ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കല്ലകത്ത് ബീച്ചിന്റെ സൌന്ദര്യം നുകരാന്‍ നിരവധി പേരാണ് ദിവസേന എത്തുന്നത്. വിശേഷ ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളും ആസ്വദിക്കാന്‍ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
കൊയിലാണ്ടി ബീച്ച് വികസന പദ്ധതിയുടെ ഭാഗമായാണ് ടൂറിസം പ്രമോഷന് കൗണ്‍സില്‍ തിക്കോടി ബീച്ചിനെ ഡ്രൈവിങ്ങ് ബീച്ചാക്കി മാറ്റുന്നത്. മുഴുപ്പിലങ്ങട് ബീച്ച് ഡ്രൈവിങ്ങ് ബീച്ചിലുള്ളത്. കൊത്തുപണികളോട് കൂടിയ പാറകളും,മനോഹരമായ പ്രകൃതി രമണീയതയും തിക്കോടി ബീച്ചിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉറച്ച മണ്ണായത് കൊണ്ട് തന്നെ ഇവിടത്തുകാര്‍ ഡ്രൈവിങ്ങ് പഠിക്കാനും മറ്റും തിക്കോടി ബീച്ചിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ബാഡ്മിന്റണ്‍,വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഇവിടത്തെ ആകര്‍ഷണമാണ്.
മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഇവിടെ തീരത്തിനോട് ചേര്‍ന്നുള്ള ഉറച്ച മണ്ണാണ് വാഹനഓട്ടക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ വാഹനങ്ങളോടിക്കാവുന്ന ബീച്ചുകളില്‍ ഒന്നായ ഇവിടെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ബീച്ചിന്റെ സൗന്ദര്യം കാണാനായി ഇവിടെയെത്തുന്നത്. വേലിയേറ്റ സമയത്ത് വള്ളം കയറിയിട്ട് നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. റോഡിലൂടെ ഓടിക്കുന്നതിലും വേഗത്തില്‍ തിരകളോടൊപ്പം കടലോരത്തുകൂടി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുണ്ടാവുക.