നാടൊട്ടാകെ കനത്ത വേനലില്‍ ഉരുകി നില്‍ക്കെ ചൂടിന് അല്‍പ്പം ആശ്വാസമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. ഇന്നലെ പുലര്‍ച്ചയും ഇന്നു പകലുമാണ് ജില്ലയിലെ വിവിധയിടങ്ങളാലായി മഴ പെയ്തത്. രണ്ടു ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷത്തിലും വലിയ തോതിലുള്ള ചൂടായിരുന്നു അനുഭവപ്പെട്ടത്.
ഇതു വരെ അനുഭവപ്പെട്ടിട്ടില്ലാത്ത അത്രയും റെക്കോഡ് ചൂടിലായിരുന്നു കേരളം. കഴിഞ്ഞ ദിവസം കോഴിക്കോട് 50 ഡിഗ്രി ചൂടാണ് മനുഷ്യര്‍ അനുഭവിച്ചത്. അന്തരീക്ഷ താപനിലയെക്കാള്‍ 12 ഡിഗ്രി കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വേനല്‍മഴ പെയ്തത് ഇപ്പോളുള്ള ചൂടിന് ആശ്വാസമാണെങ്കിലും മഴ ശക്തിപ്പെടാത്തത് ഏറെ നിരാശകരമാണ്. വരും ദിവസങ്ങളിലും ചൂട് വര്ദ്ദിക്കുമോ എന്ന ആശങ്കയും ആളുകളിലുണ്ട്.