നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നഗരത്തില്‍ ബൈക്ക് റാലി സംഘടിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായാണ് ഹാര്‍ലി ഡേവിഡ്സണ്-എന്‍ഫീല്‍ഡ് ബുള്ളറ്റ് റാലി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കലക്ട്രേറ്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറും പരിപാടിയുടെ വിശദാംശങ്ങളും കളക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കേണ്ടവര്‍ ഹെല്മെറ്റെടുക്കാന് മറക്കണ്ട എന്നും പ്രത്യേകം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വോട്ടർമാരെ ആകർഷിക്കാൻ 11നു ബൈക്ക് റാലി
വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും അവരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമായുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം ഹാർലി ഡേവിഡ്സൺ-എൻഫീൽഡ് ബുള്ളറ്റ്, ബൈക്ക് റാലി സംഘടിപ്പിക്കുന്നു. ഏപ്രിൽ 11ന് വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച് കോഴിക്കോട് ബീച്ചിൽ സമാപിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 11 നു മുമ്പ് ബൈക്ക് നമ്പറും പേരും 9496003203, 8547123439 എന്നീ നമ്പറുകളിൽ വാട്ട്സ്ആപ്പ് വഴിയോ എസ്.എം.എസ് ആയോ രജിസ്റ്റർ ചെയ്യണം.
ഹെൽമെറ്റ് ഇടാൻ മറക്കണ്ട.