തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന് ശിവരാമന് ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം കോഴിക്കോട്ടെത്തുന്നു. തൃക്കരിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായി അരങ്ങേറിയ നാടകം തൃശ്ശൂരില്വെച്ചു നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലും അവതരിപ്പിക്കപ്പെട്ടു. കൊടുങ്ങല്ലൂരില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ നാടകം ബാംഗ്ലൂരിലും മെയ് 6,7,8 തിയ്യതികളിലായി അവതരിപ്പിക്കുന്നുണ്ട്. ഇതിനു ശേഷമാണ് പ്രദര്‍ശനം കോഴിക്കോടെത്തുന്നത്. മെയ് 23,24,25 തീയ്യതികളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വെച്ചാണ് നാടകം അവതരിപ്പിക്കുന്നത്. റാസ്ബെറി ബുക്സും മെഡിക്കല്‍ കോളേജ് യൂണിയനും ചേര്‍ന്നാണ് നാടകത്തിന് വേദിയൊരുക്കുന്നത്.
പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതിന് പുറമെ രംഗവേദിയുടെ നിയതമായ ചലനങ്ങളെ കാറ്റില്‍പറത്തിയ ഖസാക്കിന്റെ ഇതിഹാസം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക. വെളിച്ചം,മഴ,പ്രൊജക്ടര്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെ നോവലിന്റെ ഗ്രാമീണ ചന്തം ചോര്‍ന്ന് പോകാതിരിക്കാനുള്ള സൂക്ഷ്മമായ ഇടപ്പെടലുകളും നാടകത്തെ മികവുറ്റതാക്കുന്നു. മൂന്ന് മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനുട്ടാണ് നാടകത്തിന്റെ ദൈര്‍ഘ്യം.
500,1000 രൂപ നിരക്കുകളിലാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. മുതലക്കുളം മലബാര്‍പാലസ് ബില്‍ഡിങ്ങിലെ റാസ്ബെറി ബുക്സില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് 80 86 91 49 52 / 95 67 72 37 61 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.