തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വിവിധ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, പഴയകാല കയ്യെഴുത്ത് ബോര്‍ഡുകളെ പുതുമയോടെ കൊണ്ടുവരികയാണ് ചില സ്ഥാനാര്‍ത്ഥികള്‍. പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകളാണ് കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായിരിക്കുന്നത്. പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വിവിധ വിഷയങ്ങള്‍ മനോഹരമായ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
