മാനാഞ്ചിറ സ്ക്വയറിന് പുറത്തുള്ള നടപ്പാതയില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പിലായി മരം മുറിഞ്ഞു നില്ക്കുന്നത കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. അടിഭാഗം ദ്രവിച്ച മരം മാനാഞ്ചിറ സ്ക്വയറിലെ ചുറ്റുമതിലിന്റെ വിളക്കുകാലില്‍ താങ്ങിനില്ക്കുകയാണ്. ഏത് നിമിഷവും നിലത്തേക്ക് വീഴാവുന്ന അവസ്ഥയിലാണ്. മരം ഇപ്പോള്‍ കിടക്കുന്നത്. സ്ഥിരമായി യാത്രക്കാര്‍ കടന്നു പോകുന്ന വഴിയായതിനാല്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കില്‍ വലിയ അപകടത്തെയായിരിക്കും നേരിടേണ്ടിവരിക. മീഞ്ചന്ത ഹൈസ്കൂളില്‍ തെങ്ങ് വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റതും ഈയിടെയാണ്.
