Home » എഡിറ്റേഴ്സ് ചോയ്സ് » ‘ടിപ്പുസുല്‍ത്താന്‍ കോട്ട’; കാത്ത് വെക്കേണ്ട ചരിത്രസ്മാരകം

‘ടിപ്പുസുല്‍ത്താന്‍ കോട്ട’; കാത്ത് വെക്കേണ്ട ചരിത്രസ്മാരകം

കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിപ്പു സുല്‍ത്താന്‍ കോട്ട. ചരിത്ര സ്മാരകമമെന്ന് വിശേഷിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ കോട്ട പൂര്‍ണ്ണ നാശത്തിലെത്തി കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും ഈ ചരിത്ര സ്മാരകം ഒരോര്‍മ്മ മാത്രമാവുന്നു. ഈ സാഹചര്യത്തില്‍ മലബാറിന്‍റെ  ചരിത്രത്തിലിടം നേടിയ സ്മാരകത്തെ  ഓര്‍മ്മപ്പെടുത്തുകയാണ് അജ്മല്‍ മാണിക്കോത്ത്.

 

കാത്ത് വെക്കണം, ഈ ചരിത്രസ്മാരകത്തെ
1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ആദ്ദേഹം മലപ്പുറത്തും എത്തുകയുണ്ടായി. മലബാറിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ അദ്ദേഹം മലബാറില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയെ കുറിച്ചന്യേഷിച്ചു.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. പലര്‍ക്കും അറിവുള്ളത് പാലക്കാട് കോട്ടയെ കുറിച്ചായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി തിരക്കിയത് കോഴിക്കോടിന് 12 കി.മീ അപ്പുറമുള്ള ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ കുറിച്ചാണ്. ഫറോക്കില്‍ ടിപ്പു സുല്‍ത്താന്‍ കോട്ടയോ…….?. ഉദ്യോഗസ്ഥര്‍ക്കുമാത്രമല്ല പല മലബാറുകാര്‍ക്കും അതൊരു പുതിയ അറിവായിരുന്നു. അപ്പോഴേക്കും കോട്ടയുടെ പല ഭാഗങ്ങളും കാലവും മനുഷ്യരും കവര്‍ന്നെടുത്തിരുന്നു..

ചരിത്രം

ദക്ഷിണ കര്‍ണാടകത്തിലെ മൈസൂര്‍ ആസ്ഥാന ഭരണം നടത്തിയ രാജാക്കന്‍മാരായിരുന്നു ഹൈദരും അദ്ദേഹത്തിന്റെ മകനായ ടിപ്പുവും.സ്വന്തം സാമ്രാജ്യം വിസ്തൃതമാക്കുക എത് നാട്ടുരാജാക്കന്‍മാരുടെ രീതിയാണ്.ഈ രീതിയില്‍െൈ ഹദരും ടിപ്പുവും നടത്തിയ പടയോട്ടങ്ങളും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് നിയന്ത്രണത്തിലാകുന്നതിന്‍മുമ്പ്  അനേകം ചെറുനാട്ടുരാജ്യങ്ങളായി ചിതറികിടക്കുകയായിരുു മലബാര്‍ പ്രദേശം. അതില്‍ പ്രബലരായ സാമൂതിരിമാരുടെ അധീനതയിലായിരുന്നു ഇന്നത്തെ ഫറോക്ക്.
1967 ല്‍ ഹൈദരലി നട്ത്തിയ പടയോട്ടത്തില്‍ മലബാര്‍പ്രദേശത്തെ പല നാട്ടുരാജ്യങ്ങളും തകര്‍ന്നടിഞ്ഞു.പടയോട്ടത്തില്‍ സാമൂതിരിമാരുടെ കീഴില്‍ ഉണ്ടായിരുന്ന കോഴിക്കോട് പിടിച്ചടക്കാന്‍ ഹൈദര്‍ക്ക കഴിഞ്ഞു. കോഴിക്കോട് ത്കര്‍ന്നടിഞ്ഞപ്പോള്‍ സാമൂതിരി കുടുംബം തിരുവിതാംകൂറിലേക്ക് കുടിയേറി.1782 ലെ ഹൈദരുടെ മരണശേഷം ടിപ്പു മെസൂര്‍ രാജാവായി. പിതാവിന്റെ പാത പിന്തുടര്‍ന്ന ടിപ്പു 1788 ഏപ്രില്‍ 5 ന് താമശ്ശേരിചുരം വഴി മലബാറിലെത്തി.മലബാര്‍ ആക്രമിച്ചു കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്ന് ബേപ്പൂര്‍ പുഴയുടെ തെക്കേകരയിലെ ഫറോക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ ഒരു കോട്ട പണിയാനും അദ്ദേഹം തീരുമാനിച്ചു.

eff34989-6ee4-46ea-a2e3-d089e5d92656

e0f1260b-1d93-4c08-aa0c-9368edcb51dc

f7d7918f-f215-418f-91b2-5bfa33a3d36a

പാറമുക്കില്‍ നിന്ന് ഫാറൂക്കാബാദ് വഴി ഫാറോക്കിലേക്ക്.

ടിപ്പു കോട്ട കെട്ടാന്‍ തിരഞ്ഞെടുത്ത സ്ഥലം കോഴിക്കോടിന് 12 കി. മീ മാറിയുള്ള ഒരു കുന്നിന്‍ പ്രദേശം ആയിരുന്നു.അത് വരേ പാറമുക്ക് എന്ന് അറിയപ്പെട്ട സ്ഥലത്തിന് ടിപ്പു ”ഫറൂക്കാബാദ്”
എന്ന പുതിയ പേര് നല്‍കി. ബ്രിട്ടീഷ് ഭരണകാലത്ത ഫാറൂക്കിയ എന്ന അറിയപ്പെട്ട ഈ സ്ഥലം ഇപ്പോള്‍ ഫാറൂക്ക് ആയിത്തീര്‍ന്നു.ചാലിയാറിന്റെ തീരത്ത് അറബിക്കടലിനഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍ പ്രദേശമാണ് കോട്ടയ്ക്കായി അദ്ദേഹം കണ്ടെത്തിയത്. ഇന്നത്തെ ഫറോക്ക് ട്രഷറിക്കു സമീപം ഫറോക്ക് മലപ്പുറം റോഡിന്റെ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂമി ശാസ്ത്രപരമായി വളെര പ്രത്യേകതയുള്ളതാണ്.കടല്‍ മുഖേനയുള്ള യാത്രാസൗകര്യമായിരുന്നു മുഖ്യം. കൂടാതെ കോഴിക്കോട്,കടലുണ്ടി,ബേപ്പൂര്‍ എന്നീ കടലോര പ്രദേശങ്ങളും കല്ലായിപുഴ,കടലുണ്ടിപുഴ എന്നിവ വീക്ഷിക്കാനും കഴിയുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രദേശം
പൂര്‍ത്തീകരിക്കപ്പെടാതെ പോയ സ്വപ്‌നം…

1770 കളുടെ അവസാനമാണ് ടിപ്പു ഫറോക്കില്‍ കോട്ട പണിയാന്‍ തുടങ്ങുന്നത് .മലബാറില്‍ താന്‍ കീഴടക്കിയ പ്രദേശങ്ങള്‍ ഫറോക്ക  കേന്ദ്രീകരിച്ച് ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം.900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി.ഒരു പ്രദേശമാകെ നീണ്ടു നിന്ന കോട്ടയുടെ നിര്‍മാണം രണ്ടരവര്‍ഷക്കാലം നീണ്ടു നിന്നു. സൈനിക നീക്കങ്ങള്‍ക്ക് വളരേയേറെ പ്രാധാന്യം നല്‍കികൊണ്ടാണ് കോട്ടയുടെ നിര്‍മാണം പുരോഗമിച്ചത്.ശത്രു സൈന്യത്തിന്റെ ദൃഷ്ടി എത്തിപ്പെടാത്ത വിധത്തില്‍ കോട്ടമതിലിനോട് ചേര്‍ന്ന് ഒരു കീഴറ നിര്‍മിച്ചിരുന്നു. ടിപ്പിവിന്റെയും ഹൈദരുടേയും കോട്ടകളിലെ ശില്‍പ മാതൃകയില്‍ പാറ തുരന്നെടുത്ത കൃത്രിമ ഗുഹയാണിത്.കലാചരുതിയോടെ കമാന ആകൃതിയില്‍ പാറ തുരന്നാണ് മുന്‍ വശം ഗുഹ പോലെ തോന്നിക്കുന്ന ഭാഗങ്ങള്‍ ഉണ്ടാക്കിയതെന്ന് ‘വില്ം ലോഗന്‍’ മലബാര്‍ മാന്വലില്‍ പറയുന്നു.ഈ ഗുഹയില്‍ വെച്ചാണ് യുദ്ധത്തിനാവശ്യമായ വെടി മരുന്നികളും കോപ്പുകളും നിര്‍മിച്ചിരുന്നത്. ഇതിനെ പഴമക്കാര്‍ ‘മരുന്നറ’ എന്ന് പറയുന്നു.ഗുഹയ്ക്കകത്ത് പീരങ്കി വയ്ക്കാനായി പിന്‍ വശത്ത് ഒഴിവുമുണ്ട്.ഇതിന് മുകളിലായി കൊത്തളം അഥവാ വാച്ച് ടവര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കാര്യമായ കേടുപാടുകള്‍ ഇല്ലാതെ ഗുഹ ഇന്നും നില നില്‍ക്കുന്നു.

സാമാന്യത്തലധികം വലുപ്പം ഉള്ള ഒരു കിണറില്‍ ഉള്ളിലായി രണ്ട് ചെറിയ കിണറുകള്‍ സ്ഥിതിചെയ്യുന്ന ‘ഇരട്ട കിണര്‍’ കോട്ടക്കുളളില്‍ ഉണ്ട്. കിണറിനുള്ളിലേക്ക് ഇറങ്ങാവുന്ന വിധത്തില്‍ പടവുകള്‍ ഉണ്ട് എന്നതാണ് പ്രത്യേകത.
കിണറിനുള്ളിലേക്ക് ഇറങ്ങാവുന്ന വിധത്തില്‍ പടവുകള്‍ ഉണ്ട് എന്നതാണ് പ്രത്യേകത.കിണറിനുള്ളില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനുള്ള തുരങ്കങ്ങളുണ്ടാകാനുള്ള സാധ്യത ചരിത്രകാരന്‍മാര്‍ തള്ളികളയുന്നില്ല.കോട്ടയുടെ പല ഭാഗത്ത് നിന്നായി ഇത്തരം തുരങ്കങ്ങളുടേ ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിടുണ്ട്.900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി.ഒരുപ്രദേശമാകെ നീണ്ടു നിന്ന കോട്ടയുടെ നിര്‍മാണം രണ്ടരവര്‍ഷക്കാലം നീണ്ടു നിന്നു.കോട്ട നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം സമീപങ്ങളില്‍ വസിച്ചിരുന്ന ജനങ്ങളെ താഴെ ഭാഗങ്ങളിലേക്ക് മാറ്റി. അതിനു ശേഷം കോയമ്പത്തൂരിലേക്ക പോയ ടിപ്പു കോട്ടയുടെ ചുമതല സേനാതലവന്‍ മാര്‍ത്തബ് ഖാനെ ഏല്‍പ്പിച്ചു. ഈ അവസരത്തിലാണ് കേണല്‍ഹര്‍ട്ടിലിയുടെ നേതൃത്തത്തില്‍ ബ്രിട്ടീഷ് സൈന്യം മലബാറിലെത്തുന്നത്. പരാജയം മണത്തറിഞ്ഞ മൈസുര്‍ സൈന്യം ആനപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു. മലബാറിലെ ടിപ്പുവിന്‍െ മോഹങ്ങള്‍ അതോടെ അവസാനിച്ചു.

ബ്രിട്ടീഷ് കാലം മദ്രാസ് അസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ് ഭരണം ഫറോക്ക് കോട്ടയ്ക്കു പ്രാധാന്യം നല്‍കിയില്ല. ബ്രിട്ടിഷ് ഭരണകാലത്ത സാമൂതിരിമാര്‍ മലബറില്‍ മടങ്ങിയത്തി.അപ്പോഴേക്കും അവരുടെ പ്രതാപം നഷ്ടപെട്ടിരുന്നു. ബ്രിട്ടീഷ് അധീനതയല്‍ കോട്ടക്കകത്ത് പണിത കെട്ടിടം സാമൂതിരിമാര്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു.പിന്നീട് ചരിത്രം അവശേഷിക്കുന്ന കോട്ടയും പ്രദേശവും ബ്രിട്ടീഷുകാര്‍ കോമണ്‍വെല്‍ത്ത് അധികാരികള്‍ക്ക് കൈമാറി. 1971 ല്‍ കോമണ്‍വെല്‍ത്ത് അധികൃതര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തതോടുകൂടി കോട്ടയുടെ നാശം ഏറെകുറെ സംഭവിച്ചു കഴിഞ്ഞിരുന്നു. പീരങ്കി തറകളൂം വാച്ച് ടവറകളും കിടങ്ങുകളും പൊളിച്ചടക്കിയവയില്‍ പെടുന്നു. തിരുശേഷിപ്പു പോലെ ഇവയുടെ ഒക്കെ ഭാഗങ്ങള്‍ ഇപ്പോഴും കോട്ടക്കകത്തുണ്‍്. സാമൂതിരിമാരുടെ വിശ്രമകേന്ദ്രം ഇത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിതീര്‍ന്നിരക്കുന്നു. ചുമരുകളില്‍ കരിവാരിത്തേച്ചവര്‍ ചരിത്രത്തേയും വികൃതമാക്കിയിരിക്കുന്നു. ഇരട്ടകിണറും മരുന്നറയും കാടുകള്‍ കോട്ടകെട്ട’ി സംരക്ഷിക്കുന്നു.
നിലനില്‍പിന്റെ
ചരിത്രം

രാജീവ് ഗാന്ധി കോട്ടയെ കുറിച്ചന്വേഷിച്ചത് പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശ വാസികള്‍ കോട്ടസംരക്ഷണ സമിതി രൂപീകരുക്കുകയും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാറിലേക്ക് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കയുണ്‍ായി.തല്‍ഫലമായി 1991 ഫെബ്രുവരിയില്‍ അന്യേഷണാത്മക വിജ്ഞാപനവും 91 നവംബര്‍ 6 ന് 28/91/രമറ നമ്പറായി സ്ഥിര വിജ്ഞാപനവും പുറപ്പെടുവിച്ച് കൊണ്ട് കോട്ട പുരാവസ്തു സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എതിര്‍ സ്വരങ്ങള്‍

നിലവില്‍ 14 സ്വാകര്യ വ്യകതികളുടെ കൈ വശമാണ് 8 ഏക്കറോളം വരുന്ന കോട്ട പ്രദേശം.പുരാവസ്തുവായി പ്രഖ്യാപിച്ച സ്വകാര്യസ്ഥലത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കരില്‍നിന്ന് അനുമതി വാങ്ങേതാണ്.എന്നാല്‍ നിയമം പാലിക്കതെ കോട്ടയ്ക്കകത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു.പഞ്ചായത്ത് മൈതാനം നിര്‍മിക്കന്‍ കോട്ട പ്രദേശം ഇടിച്ച് മണ്ണെടുക്കുക പോലുമുണ്‍ായി.ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഉടമകള്‍ കേസ് കൊടുത്തു.കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂമാഫിയകളുെട കയ്യില്‍ കോട്ട അകപെട്ടാലുള്ള അവസ്ഥയെ പേടിയോടെയാണ് കോട്ട സംരക്ഷണ പ്രവര്‍ത്തകര്‍ കാണുന്നത്.

Leave a Reply