മനീഷ് നാരായണനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രഞ്ജിത്തിന് സോഷ്യല്‍ മീഡിയയിലെ പൊങ്കാലക്ക് പിന്നാലെ രഞ്ജിത്ത് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിന്‍വലിച്ചു. മനീഷ് നാരായണന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹഫോട്ടോയുടെ താഴെ ഇട്ട രഞ്ജിത്തിന്റെ കമന്റ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘ലീല’യെ വിമര്‍ശിച്ച് എഴുതിയ മനീഷ് നാരായണനോടുള്ള പ്രതിഷേധമായിരുന്നു കമന്റ്. രഞ്ജിത്തിന്റെ അധിക്ഷേപ പരാമര്‍ശത്തെ എതിര്‍ത്ത്് നിരവധി പേര് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരെ ശക്തമായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വന്തം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ രഞ്ജിത്ത് പിന്‍വലിച്ചത്. രഞ്ജിത്ത് ബാലകൃഷ്ണന് എന്ന പേരിലുണ്ടായിരുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചിരിക്കുന്നത്.
മനീഷ് നാരായണനെ അനൂകൂലിച്ച് എഴുതിയ ചില ഫെയ്സ്ബുക്ക് പോസ്റ്റുകള്‍
Saneesh Elayadath
ലീല ഒരു കട്ടക്കൂതറ സിനിമയാണ്.ആര് ഉണ്ണി സുഹൃത്തായത് കൊണ്ടും സിനിമാ റിവ്യൂ എഴുത്ത് നമ്മുടെ പണിയല്ലാത്തത് കൊണ്ടും ഇതുവരെ എഴുതാന്‍ തോന്നിയില്ലെന്നേ ഉള്ളൂ. മനീഷിന്റെ Maneesh Narayanan റിവ്യൂവിന് താഴെ രഞ്ജിത്ത ബാലകൃഷ്ണന് എന്ന സ്വയംപ്രഖ്യാപിതമഹാസിനിമാക്കാരന് എഴുതിയ കമന്റ് കണ്ടപ്പോള്‍ ലീല കട്ടക്കൂതറ സിനിമ ആയതില്‍ അത്ഭുതപ്പെടാനെന്തുണ്ട് എന്ന് തോന്നി. കേരളത്തിലെ ആണുങ്ങള് സ്വയം തിരിച്ചറിയാന്‍ ലീല കാരണമാകും എന്നൊക്കെ ഗീര്വ്വാണമടിച്ച് കണ്ടു ഇന്നലത്തെ ദേശാഭിമാനി സണ്‍ഡേ സപ്ലിമെന്റില്‍ രഞ്ജിത്ത് . ഉവ്വ് , എതിരായൊരു റിവ്യൂ വന്നപ്പോള്‍ അതെഴുതിയവന്റെ മധുവിധുവിനെക്കുറിച്ച് കമന്റെഴുതാന്‍ തോന്നുന്നവനാണ് ആണുങ്ങളെ വീണ്ടുവിചാരം പഠിപ്പിക്കുന്നത്.
ഇയാള്‍ ലീല എടുത്താല്‍ ലീലയേ ആവൂ, റാഷമോണ്‍ ആവില്ല. ഇമ്മട്ടില്‍ കൂതറ രാഷ്ട്രീയഉള്ളടക്കമുള്ളവര്ക്ക് കൂതറ രാഷ്ട്രീയഉള്ളടക്കമുള്ള പടമേ എടുക്കാനാവൂ. ‘എന്നെക്കണ്ടാല്‍ ഗൊദാര്ദിനെപ്പോലെയില്ലേ’ എന്ന് താടീം ചൊറിഞ്ഞിരുന്നാല് എല്ലാരും അത് അംഗീകരിച്ചെന്ന് വരില്ലെന്നും വട്ടം ചുറ്റി നടന്ന് റാന്‍ മൂളുന്നവര്‍ ആരെങ്കിലും പറഞ്ഞ് കൊടുത്താല്‍ അയാള്‍ക്ക് കൊള്ളാം.
Syam Krishnan ന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തരംതാണ സ്ത്രീവിരുദ്ധത യെ ലീല എന്ന് മഹത്വവത്കരിക്കുക…
വിമര്‍ശിച്ചവരെ വ്യക്തിപരമായി ആക്ഷേപിക്കുക…
തമ്പുരാന് ബോധത്തില്‍ നിന്ന് ജനാധ്യപത്യത്തിലേക്ക് മാറാന്‍ അയ്യാള് ഇനിയും ഏറെ കാലമെടുക്കും
പ്രിയ മനീഷ് തുറന്നെഴുത്തിന് അഭിവാദ്യം..
അയ്യാളുടെ അസഹിഷ്ണുത തന്നെയാണ് വലിയ അംഗീകാരം
മകളെ ബലാത്സംഗം ചെയ്തും വിറ്റും ജീവിതമാസ്വദിക്കുന്ന അച്ഛന്റെ ഒറ്റ കണ്കുനീരില് തീരുന്ന പാപബോധം
കുട്ടിയപ്പന് കോപ്രായങ്ങളും മനോവിഭ്രാന്തിയും തീര്‍ക്കാന്‍ സ്ത്രീ ശരീരങ്ങളും മനസും
കൊമ്പന്റെ മുന്നിലേക്ക് പോലും നിസഹായതയോടെ നടന്ന് നീങ്ങുന്ന ലീല ക്ക് പ്രതിഷേധിക്കുവാനുള്ള ധൈര്യമില്ലന്ന് വരുത്തി തീര്‍ക്കുന്ന ദുഷിച്ച ആണ്അശ്ലീലം…
അങ്ങിനെ ലീല വല്ലാതെ വെറുപ്പിച്ചു….
ഒരു അവധി ദിവസം പൂര്‍ണമായും ഇല്ലാതാക്കി…വേദനിപ്പിക്കുന്ന എത്ര ഓക്കാനിച്ചിട്ടും കെട്ടികിടക്കുന്ന മടുപ്പും ദഹനക്കേേടുമായി ലീല…
കഥ യില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം അടയാളപെടുത്തുന്ന എന്റെ സുഹൃത്തും പഴയ സഹപ്രവര്‍ത്തകനുമായിരുന്ന ആര് ഉണ്ണിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ല…അതല്ലങ്കില്‍ ഉണ്ണിയുടെ കഥ ഇതായിരുന്നില്ല..
മനീഷ് പ്രേക്ഷകരോട് നീ നീതി ചെയ്തിരിക്കുന്നു..അഭിമാനിക്കുക…