പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന് കാമുകി കൊടുത്തത് നല്ല അസ്സല് പണി. കാമുകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയാണ് കാമുകി പ്രതികാരം വീട്ടിയത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫറോഖ് കുണ്ടായിത്തോട് സ്വദേശിയും കാമുകനുമായ റിജേഷിന്റെ ബൈക്കാണ് കത്തിച്ചത്.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും അയല്‍ക്കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു.ഇതിനിടെ യുവാവിന് മറ്റൊരു വിവാഹം ഉറപ്പിച്ചു. മറ്റാരു കല്ല്യാണത്തിന് സമ്മതിക്കരുതെന്നും തന്നെ വിവാഹം ചെയ്യണമെന്നും പെണ്‍കുട്ടി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യറായില്ല. പ്രണയത്തില്‍ നിന്ന് പിന്മാറി വിവാഹം കഴിക്കാനാവില്ലെന്ന് അറിയിച്ചതുമാണ് പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടിയെ പ്രതികാരത്തിനായി പ്രേരിപ്പിച്ചത്.
യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന നഗരത്തിലെ ക്വട്ടേഷന്‍ സംഘത്തിന് ആറായിരം രൂപ നല്കി യുവാവിന്റെ ബൈക്ക് തീയീടാന്‍ ആവശ്യപ്പെട്ടു.
സംഭലത്തില്‍ പോലീസ് കേസെടുക്കയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.