മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യാവിഷന് ചാനല്‍ ഡ്രൈവറായിരുന്ന എകെ സാജന് ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് താന്‍ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് ചിന്ഹവും ലഭിച്ചു, ഇനി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്ന് സാജന് പറയുന്നു. ജയിക്കാനല്ലെങ്കിലും തോല്‍ക്കാതിരിക്കാന്‍ നേരിന്റെ പക്ഷത്തു നിന്ന് നല്ല തൊഴിലാളിക്ക് ഒരു വോട്ടെന്ന് അഭ്യര്‍ത്ഥിച്ചാണ് സാജന്റെ പ്രചരണം. തെരഞ്ഞെടുപ്പ് ചിന്ഹമായ ഡിഷ് ആന്റിന ചിന്ഹത്തിലാണ് സാജന് മത്സരിക്കുന്നത്.
